ലീഗ് വർഗീയ പാർട്ടിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ലീഗ്. രേഖയിലൊക്കെ അങ്ങനെയാണ് വിശദീകരിച്ചിട്ടുള്ളത്. വര്‍ഗീയ പാര്‍ട്ടിയാണെന്നൊന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല.എസ്‌ഡിപിഐയും അതുപോലുള്ള സംഘടനകളുമാണ് വർഗീയ നിലപാട് സ്വീകരിക്കുന്നത്. അവരോട് കൂട്ടുകൂടുമ്പോഴാണ് ലീഗിനെ വിമർശിക്കുന്നത്.’; എംവി ഗോവിന്ദൻ പറഞ്ഞു.മുസ്‌ലിം ലീഗുമായി ഇ.എം.എസിന്റെ കാലത്ത് സി.പി.എം. കൈകോര്‍ത്തിട്ടുണ്ടല്ലോ ? നിങ്ങള്‍ക്ക് ഓര്‍മയില്ലേ? ഞങ്ങള്‍ക്ക് അതൊന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. 1967-ലെ സര്‍ക്കാരില്‍ സി.പി.എമ്മിനൊപ്പം ചേര്‍ന്ന് ഭരണം നടത്തിയിട്ടുള്ള പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്.ഇന്ന് ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി ഇക്കാര്യം പറഞ്ഞത്.