കോഴിക്കോട്: ഉമര്‍ ഫൈസി മുക്കത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ടെ സമസ്ത ഓഫീസിന് മുന്നില്‍ ബോര്‍ഡ്. സമസ്ത പ്രവര്‍ത്തകര്‍ എന്ന പേരിലാണ് ബോര്‍ഡ് സ്ഥാപിച്ചത്. സമസ്ത മത വിദ്യാഭ്യാസ ബോര്‍ഡ് യോഗം നടക്കുന്നതിനിടെയാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ജിഫ്രി തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരിപാടിക്കായി എത്തിയിട്ടുണ്ട്.
എടവണ്ണപ്പാറയില്‍ സമസ്ത മേഖല കമ്മിറ്റി സംഘടിപ്പിച്ച ഗ്രാന്‍ഡ് മൗലീദ് കോണ്‍ഫറന്‍സില്‍ വച്ച് ഉമര്‍ ഫൈസി പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തിയിരുന്നു. സാദിഖലി തങ്ങള്‍ക്ക് ഖാസി ആകാന്‍ യോഗ്യതയില്ലെന്നും ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കാതെയാണ് ഖാസിയായതെന്നുമായിരുന്നു ഉമര്‍ ഫൈസിയുടെ വിമര്‍ശനം.