മുല്ലപ്പെരിയാർ അണക്കെട്ടിലെ ബേബി ഡാമും അപ്രോച്ച് റോഡുംബലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേരളത്തിന് കേന്ദ്ര സർക്കാരിന്റെ കത്ത് . കേന്ദ്ര ജല കമീഷൻ ജോയിന്‍റ് സെക്രട്ടറിയാണ് ഈ ആവശ്യമുന്നയിച്ച് കൊണ്ട് സംസ്ഥാന ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിന് കത്തയച്ചത്.
. തമിഴ്നാട് സർക്കാറിന്‍റെ നിർദേശ പ്രകാരമാണ് സംസ്ഥാനത്തിന് കേന്ദ്ര കത്തയച്ചിട്ടുള്ളത്. കേന്ദ്ര ജല കമീഷന്‍റെ കത്തിനോട് സംസ്ഥാന സർക്കാർ പ്രതികരിച്ചിട്ടില്ല.
പുതിയ അണക്കെട്ടാണ് പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരമെന്നും .മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജല നിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന റൂള്‍ കര്‍വ് പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് സുപ്രീംകോടതിയിൽ ഇന്ന് കേരളം ഹർജി സമർപ്പിച്ചു.
നിലവിലെ റൂള്‍കര്‍വ് അംഗീകരിക്കാനാവില്ല. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളിൽ സംസ്ഥാനത്തെ മഴയുടെ സ്വഭാവം വലിയ തോതില്‍ മാറിയെന്നും അത് മുല്ലപ്പെരിയാറിനെയും ബാധിക്കുമെന്നും അണക്കെട്ടിലെ ജലനിരപ്പ് ഉയരാൻ ഏതാനും ദിവസത്തെ മഴ മതിയെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.

