രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,126 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, 266 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കേസുകൾ ആണിത്. കൂടാതെ 332 മരണങ്ങളും റിപ്പോർട്ട് ചെയ്തു.അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,982 പേര്‍ സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,37,75,086 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.നിലവിൽ 1,40,638 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ഒരുമാസത്തിൽ ഏറെയായി 20,000ൽ താഴെ പ്രതിദിന കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത് എന്നത് ആശ്വാസകരമാണ്.
നിലവിൽ രോഗമുക്തി നിരക്ക് 98.25 ശതമാനമാണ്. ഇന്ത്യയിൽ ഇപ്പോൾ 1,40,638 സജീവ കേസുകളുണ്ട്.