ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചെങ്കിലും ബസ് ചാർജ് വർധനക്ക് സാധ്യത. മിനിമം ചാർജ് 12 രൂപയായി ഉയർത്തുക, വിദ്യാർത്ഥികളുടെ കൺസെഷൻ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകൾ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ. ഉടമകൾ ഉന്നയിച്ച വിഷയങ്ങളിൽ പത്ത് ദിവസത്തിനകം പരിഹാരം കാണാമെന്ന ഗതാഗത മന്ത്രി ആന്റണി രാജു നൽകിയ ഉറപ്പിലാണ് സമരം മാറ്റിവെച്ചത്.
മിനിമം ചാർജ് 12 രൂപയാക്കണം എന്നാണ് ബസുടമകളുടെ വാദം. അത് അംഗീകരിക്കാൻ സാധ്യതില്ലെങ്കിലും മിനിമ് ചാർജ് എട്ടിൽ നിന്ന് 10 രൂപയായി വർധിപ്പിച്ചേക്കുമെന്നാണ് സൂചന.2018ല്‍ ഡീസലിന് ലീറ്ററിന് 63 രൂപയായിരുന്നപ്പോള്‍ നിശ്ചയിച്ച എട്ടു രൂപയാണ് ഇപ്പോഴും മിനിമ നിരക്കെന്ന് ബസുടമകള്‍ പറയുന്നു. നിലവില്‍ ഡീസലിന് നൂറു രൂപയ്ക്കടുത്താണു വില.
കോവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി പൂർണമായും ഒഴിവാക്കണമെന്നാണ് മറ്റോരാവശ്യം. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടാണ് ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചത്.
എന്നാൽ ഈ വിഷയത്തോട് അനുഭാവപൂർവമായ നിലപാടാണ് സർക്കാരിന്റെ ഭാഗത്ത് നിന്നു ഉണ്ടായതെന്നും അതിനാൽ സമരം പിൻവലിക്കുന്നു എന്നുമാണ് ബസ് ഉടമകൾ അറിയിച്ചത്.

