ത്രിതല പഞ്ചായത്ത് നഗരസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ചരിത്ര വിജയം നേടുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തൊടുപുഴയിൽ ചേർന്ന യു.ഡി.എഫ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വർണക്കടത്ത് കേസിലും മയക്കുമരുന്ന് കേസിലും നിരവധിയായ അഴിമതി കേസിലും ഉൾപ്പെട്ട് കേരള ജനതയുടെ മുന്നിൽ അപഹാസ്യരായ സംസ്ഥാന സർക്കാറും സി.പി.എം നേതാക്കളും കുടുംബാംഗങ്ങളും ജനശ്രദ്ധ തിരിച്ചുവിടാൻവേണ്ടി യു.ഡി.എഫ് നേതാക്കളെ കള്ളക്കേസുകളിൽ കുടുക്കി ജയിലിൽ അടക്കാനുള്ള ശ്രമത്തിന് കേരളത്തിലെ ജനങ്ങൾ ബാലറ്റിലൂടെ മറുപടി നൽകുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.