അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീംകോടതി വിധിയുടെ പ്രധാന ഉത്തരവുകള്‍ ഒറ്റനോട്ടത്തില്‍
1-തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കും
2-മസ്ജിത് നിര്‍മിക്കാന്‍ മുസ്ലിങ്ങള്‍ക്ക് പകരം അഞ്ച് ഏക്കര്‍ ഭൂമി
3-ക്ഷേത്രം നിര്‍മിക്കാന്‍ കേന്ദ്രം ട്രസ്റ്റ് രൂപീകരിക്കണം
4-തര്‍ക്കഭൂമിയില്‍ ആര്‍ക്കും ഉടമസ്ഥാവകാശമില്ല
5- ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ റിപ്പോര്‍ട്ട് തള്ളിക്കളയാനാവില്ല
6- ഖനനത്തില്‍ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ക്ക് ക്ഷേത്ര സ്വഭാവമുണ്ട്
7- രാമവിഗ്രഹം കൊണ്ടുവച്ചതും മസ്ജിത് തകര്‍ത്തതും നിയമവിരുദ്ധം
8-രാമജന്മ ഭൂമിക്ക് നിയമപരമായ വ്യക്തിത്വമില്ല
9-തര്‍ക്കഭൂമി മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധി തെറ്റ്
10- തുല്യതയും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കാന്‍ കോടതി ബാധ്യസ്ഥം
11- സമാധാനവും നിയമവാഴ്ചയും സര്‍ക്കാര്‍ ഉറപ്പുവരുത്തണം
12-തര്‍ക്കഭൂമി സര്‍ക്കാര്‍ തീരുമാനിക്കുന്ന ട്രസ്റ്റിന് കൈമാറും