ജമ്മുകാശ്മീരില്‍ ഭീകരന് തട്ടിക്കൊണ്ടുപോയ ജവാന് വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നൌഗാം സ്വദേശി ഹിലാൽ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ടെറിട്ടോറിൽ ആർമിയിലെ ജവാനാണ് ഭട്ട്. വെടിയേറ്റ നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ജവാന്റെ മൃതദേഹം കൊക്കർ നാഗിലെ വന മേഖലയിൽ നിന്നാണ് കണ്ടെത്തിയത്.
ഇന്നലെയായിരുന്നു രണ്ട് ജവാന്മാരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടിരുന്നു. സംഭവത്തില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതം. സംഭവത്തിന്റെ ഉത്തരവാദിത്വം നിരോധിതസംഘടനയായ ടിആർഎഫ് ഏറ്റെടുത്തു.