കുന്ദമംഗലം: പന്തീർപാടം ഹയാത്തുൽ ഇസ്ലാം മദ്രസ്സ കമ്മറ്റിയുടെ നേത്രത്വത്തിൽ നടന്ന നബിദിനാഘോഷം എസ് വൈ എസ് സ്‌റ്റേറ്റ് ചെയർമാൻ അബൂബക്കർ ഫൈസി മലയമ്മ ഉദ്ഘടനം ചെയ്തു. മയക്കുമരുന്ന് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ മദ്യം, മയക്ക് മരുന്നിനെതിരെ മഹല്ല് കമ്മറ്റികൾ ജാഗ്രത പാലിക്കണം എന്ന് അബൂബക്കർ ഫൈസി തന്റെ ഉദഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ഖാലിദ് കിളിമുണ്ട പരിപാടിയുടെ അധ്യക്ഷത വഹിച്ചു.
മഹല്ല് ഖത്തീബ് ശിഹാബുദ്ധീൻ മദനി മുഖ്യ പ്രാഭാഷണം നടത്തി. എം അഹമ്മദ് കുട്ടി ഹാജി ,വി മുഹമ്മദ് ,മോയിൻ മുസ്ലിയാർ ,ജാഫർ മുസ്ലിയാർ, എം ബാബുമോൻ, എം കുഞ്ഞാപ്പു ,പി പി സാലിം ,സുബൈർ കിളിമുണ്ട ,പി പി അസീസ് ,ഹനീഫ തെക്കേയിൽ, എം വി ചെറിയമോൻ ,പികെ അലവി, പി പി കോയ ,വിഅയമ്മദ് ,കെ കെ അഷ്‌റഫ് ,സി കെ അബ്ദുറഹിമാൻ,പി പി നാസർ എന്നിവർ സംസാരിച്ചു .