ഇന്ന് ലോക തപാല്‍ ദിനം. ആഗോള പോസ്റ്റല്‍ യൂണിയന്റെ (Universal Postal Union) സ്ഥാപകദിനമാണ് ലോക തപാല്‍ ദിനമായി ആചരിക്കുന്നത്. 1894 ഒക്ടോബര്‍ 9 ന് സ്വിറ്റ്‌സര്‍ലന്‍ഡിലാണ് ആഗോള പോസ്റ്റല്‍ യൂണിയന്‍ രൂപീകരിച്ചത്. 1969 ല്‍ ടോക്യോയില്‍ നടന്ന ആഗോള പോസ്റ്റല്‍ യൂണിയന്‍ കോണ്‍ഗ്രസില്‍ ആനന്ദ് മോഹന്‍ നരൂല എന്ന ഇന്ത്യാക്കാരനാണ് ലോക തപാല്‍ ദിനമെന്ന ആശയം മുന്നോട്ട് വെച്ചത്. അതിനായി അദ്ദേഹം ശക്തമായി വാദിക്കുകയും ചെയ്തു. ഇന്ത്യയിൽ ഒക്ടോബർ 10 – ന് ദേശീയ തപാൽ ദിനമായി ആചരിക്കുന്നു
പല രാജ്യങ്ങളിലും തപാല്‍ ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികളും ശില്പശാലകളും സംഘടിപ്പിക്കാറുണ്ട്. സ്റ്റാംപ് പ്രദര്‍ശനം, കത്തെഴുത്ത് മത്സരങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ ഈ ദിനത്തോട അനുബന്ധിച്ച് നടത്തുന്നു.
തപാല്‍ സേവനങ്ങള്‍ക്ക് ജനജീവിതത്തിലുള്ള പങ്കിനെ കുറിച്ചും, ആഗോളപുരോഗതിയ്ക്ക് നല്‍കുന്ന സംഭാവനകളെ കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിനായാണ് ലോക തപാല്‍ ദിനം ആചരിക്കുന്നത്. 1800 കളുടെ അവസാനത്തിലാണ് ആഗോള തപാല്‍ സര്‍വീസ് ആരംഭിച്ചത്. കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഗോള പോസ്റ്റല്‍ യൂണിയന്‍ 1874 ല്‍ രൂപീകരിച്ചത്. 1948 ല്‍ യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയന്‍ ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയായി.
ലോകത്തിലെ ഏറ്റവും വലിയ വിതരണ ശൃംഖലയാണ് തപാല്‍ സംവിധാനം. ഇന്റര്‍നെറ്റ് വളരെ വ്യാപകമായി ഇക്കാലത്ത് പോലും തപാല്‍ വകുപ്പ് എല്ലാ രാജ്യങ്ങളിലും ജനങ്ങള്‍ക്കും സംഘടനകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കുമുള്ള ഏറ്റവും പ്രാഥമികമായ ആശയവിനിമയ മാര്‍ഗ്ഗമാണ്.

