വടകരയിൽ മൂന്ന് യുവാക്കൾക്ക് കുത്തേറ്റു. പരിക്കേറ്റ ശിഹാബ്, സിറാജ്, ഇജാസ് എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. സാന്റ് ബാങ്ക് പരിസരത്തെ ഷർഷാദിന്റെ വീട്ടിൽ വെച്ചാണ് കുത്തേറ്റത് . പെൺകുട്ടിക്ക് ഫോണിൽ സന്ദേശമയച്ചതുമായി ബന്ധപ്പെട്ടാണ് തർക്കം. വീട്ടിൽ ചോദിക്കാനെത്തിയവർക്കാണ് കുത്തേറ്റത്. ഹർഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് വടകരയിൽ മൂന്ന് യുവാക്കൾക്ക് കുത്തേറ്റു

