പുനലൂർ : പുനലൂര്‍ വാളക്കോട് സ്വദേശി ഷജീറയെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് തേവലക്കര സ്വദേശി ഷിഹാബിനെ എട്ടുവര്‍ഷത്തിന് ശേഷം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.2015 ജൂണ്‍ 17-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ശാസ്താംകോട്ട കല്ലുമൂട്ടില്‍ കടവിലാണ് ഷജീറയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഷജീറയുടെ ബന്ധുക്കളാണ് സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് പോലീസില്‍ പരാതി നല്‍കിയത്. 2017-ല്‍ കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഷിഹാബ് ഭാര്യയെ തടാകത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.