bussines Food

കോഴിക്കോടിന് രുചി വിളമ്പിയ സാഗർ ഹോട്ടലിലെ പഴയ കാല സുഹൃത്തുക്കൾ ഒത്തുകൂടി

കോഴിക്കോടിന്റെ രുചി വൈവിധ്യങ്ങൾ കയ്യടക്കിയ സാഗർ ഹോട്ടലിന്റെ സ്ഥാപനകാലം മുതലുള്ള പഴയ കാല പ്രവർത്തകരും സുഹൃത്തുക്കളും ഒത്തുചേർന്നു.ഹോട്ടൽ സാഗർ പൂർവ തൊഴിലാളി കുടുംബസംഗമം എന്ന പേരിൽ കുന്ദമംഗലത്ത് ഹോട്ടൽ അജ്‌വ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.പരിപാടിയിൽ സമദ് നരിക്കുനി സ്വാഗതം പറഞ്ഞു .ഇസ്മായിൽ പാലാഴി അധ്യക്ഷത വഹിച്ചു.ഗാന രചയിതാവ് ബാപ്പു വെളിപ്പറമ്പ് കുടുംബസംഗമം ഉദ്‌ഘാടനം ചെയ്തു. മുഹൈമിൻ നീലാറമ്മൽ , മുഹമ്മദ്‌ മുറിയാനാൽ, മരക്കാർ ഹാജി മുണ്ടിക്കൽ താഴം,അബ്ദുൽസലാം പിടി താമരശേരി,മുസ്തഫ പുത്തൂർ മഠം , അബ്ദുറഹിമാൻ, കുഞ്ഞഹമ്മദ് നിലമ്പൂർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു ,

വർഷങ്ങൾക്ക് മുമ്പ് കോഴിക്കോട് പതിമംഗലം ണ് സാഗറിന്റെ ആദ്യകാല സ്ഥാപനം തുറന്ന് പ്രവർത്തനം ആരംഭിച്ചത്. സാധാരണകാരനായ സാഗർ ഹംസ ഹാജിയാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്.പിന്നീട് കുന്ദമംഗലത്ത് റിപ്പബ്ലിക്ക് എന്ന സ്ഥാപനം പരിവാർ എന്ന പേരിലാവുകയും പ്രവർത്തനം തുടരുകയും ചെയ്തു.അതിന് ശേഷം കോഴിക്കോട് മാവൂർ റോഡിൽ കെ എസ് ആർ ടി സി ഡിപ്പോക്ക് സമീപത്തേക്ക് ചേക്കേറുകയും സാഗർ എന്ന പേരിൽ ഹോട്ടലിന് തുടക്കം കുറിക്കുകയും ചെയ്തു.പിന്നീട് വ്യത്യസ്തമായ ഭക്ഷണങ്ങളും ഗുണനിലവാരവും കൊണ്ട് സാഗർ ഉയർച്ചയിലെത്തി.അതിനു ശേഷം സാഗർ കോഴിക്കോട് പുതിയ ബസ്സ്റ്റാന്റിന് സമീപത്ത് സാഗറിന്റെ മറ്റൊരു ഹോട്ടൽ കൂടി ആരംഭിക്കുകയും പ്രവർത്തനം വിപുലപ്പെടുത്തുകയും ചെയ്തു.

സാധാരണക്കാരിൽ സാധാരണകാരനായി ജീവിച്ച സാഗർ ഹംസാജി തന്റെ സത്യസന്ധമായ പ്രവർത്തനത്തിലൂടെ ആളുകളുടെ വയറും മനസ്സും നിറച്ച് ഉന്നതിയിലേക്ക് എത്തിയ വ്യക്തിയാണ്.ഉന്നതിയിൽ നിൽക്കുമ്പോഴും പാവങ്ങളെ സഹായിച്ചും കാരുണ്യപ്രവർത്തനങ്ങൾ നടത്തിയും സാഗർ വഴി നല്ല ഭക്ഷണങ്ങൾ നൽകിയും മാതൃകയായി.സാഗർ അതേ പോലെ അദ്ദേഹത്തിൻറെ ഭാര്യ ഇതേപോലെ പാവങ്ങളെ സഹായിച്ചു വീടില്ലാത്തവർക്ക് വീട് നൽകിയും സാമ്പത്തികമായ മറ്റു സഹായങ്ങളും പഠനത്തിനും മറ്റും നൽകിക്കൊണ്ട് ആ പാത തുടർന്നുകൊണ്ടേയിരിക്കുന്നു ആ മഹതി ദൗത്യം തുടർന്നു പോവുകയാണ്.കോഴിക്കോട് പ്രവർത്തനമാരംഭിച്ചതിന് ശേഷം രുചിപ്പെരുമ കേട്ടറിഞ്ഞ് കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്ഷണം രുചിക്കാൻ എത്തുന്നവർ പതിവായിരുന്നു. ഇന്ന് സാഗറിന്റെ രണ്ട് സ്ഥാപനങ്ങളുടെയും മേൽനോട്ടം വഹിക്കുന്നത് മക്കളായ മന്സൂറും ഡാനിഷും ആണ്.

പഴയകാലം മുതൽ സാഗറിനെ രുചിപ്പെരുമയുടെ സാഗറാക്കി മാറ്റിയ സുഹൃത്തുക്കളുടെ കുടുംബസംഗമമാണ് കുന്ദമംഗലത്തു നടന്നത്.പരിപാടിയിൽ മുസ്തഫ പുത്തൂർ,അബ്ദുറഹിമാൻ പത്തനാപുരം,അബ്ദുള്ള പാലാഴി , അബ്ദുസമദ് നരിക്കുനി, കുട്ട്യാലി ഓമശ്ശേരി ,അബൂബക്കർ പത്താം മൈൽ, ബഷീർ സൗത്ത് ലൊടുവള്ളി, കുഞ്ഞഹമ്മദ് നിലമ്പൂർ, കുഞ്ഞഹമ്മദ് സംഗമം,മുഹമ്മദ് ചീക്കിലോട്,മുഹമ്മദ് ,പുറായിയൻ തുടങ്ങിയവർ പങ്കെടുത്തു. ആദ്യകാല പ്രവർത്തകരായ മൊയ്‌ദീൻ കുട്ടി കൊയിലാണ്ടി , കണ്ണട അബ്ദു,മുഹമ്മദ് തുടങ്ങിയവരെ അനുസ്മരിച്ചു.

പരിപാടിയുടെ ഭാഗമായി പ്രായം കൂടിയ വ്യക്തികളെ ആദരിക്കൽ കാരന്തുർ മാർക്കസ്സിലെ അധ്യാപകൻ നൗഫലിന്റെ മോട്ടിവേഷൻ ക്ലാസ് സ്വയം പരിചയപ്പെടുത്തൽ മൗനപ്രാർത്ഥന മൊമെന്റോ നൽകൽ തുടങ്ങിയവയും നടന്നു.പഴയകാല സുഹൃത്തുക്കൾ ഓർമ്മകൾ പങ്കുവെച്ച് സംസാരിച്ചു.ഹുസൈൻ കുട്ടി കളൻ തോട് നന്ദി അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Food

തേങ്ങ വറുത്തരച്ച നാടൻ ചിക്കൻ കറി തയാറാക്കിയാലോ?

നല്ല നാടൻ രീതിയിൽ കോഴിക്കറി വീട്ടിൽ തയാറാക്കിയാലോ? തേങ്ങാ വറുത്തരച്ചത് ചേർത്തു വെന്തു വരുമ്പോൾ ചോറിനും ചപ്പാത്തിക്കുമൊപ്പം വേറെ കറി വേണ്ട.  ചേരുവകൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
Food

വെജിറ്റബിള്‍ മസാല കറി

അപ്പം, ചപ്പാത്തി, പത്തിരി, പുട്ട് തുടങ്ങിയ ആഹാരങ്ങള്‍ക്ക് അനുയോജ്യമായ കൂട്ടുകറിയാണ് വെജിറ്റബിള്‍ മസാലക്കറി. നിങ്ങളുടെ ഫ്രിഡ്ജില്‍ ചിലപ്പോള്‍ പച്ചക്കറികള്‍ ബാക്കിയാവാറുണ്ടാകും.ഇങ്ങനെ ബാക്കിയായ പച്ചക്കറികളെല്ലാം ചേര്‍ത്ത് ഒരു കറിയുണ്ടാക്കിയാല്‍
error: Protected Content !!