
തുടർച്ചയായി മൂന്ന് വർഷവും വെള്ളപൊക്കം മൂലം ദുരിതം അനുഭവിക്കുന്ന നാട്ടുകാർക്ക് വേണ്ടി തോണി ഉണ്ടാക്കി മാതൃകയാവുകയാണ് പന്തീർപാടം പണ്ടാരപ്പറമ്പ് സ്വദേശി റഫീക്ക്. സ്വകാര്യ സ്ഥാപനത്തിലെ എക്കൗണ്ടൻൻ്റായ റഫീക്ക് തന്റെ സ്വന്തം ആശയത്തിൽ രൂപം കൊണ്ട നിർമാണ രീതിയിൽ ആണ് പ്ലൈവുഡ് കൊണ്ട് തോണി നിർമ്മിച്ചത്..കാലവർഷം രൂക്ഷമാകുന്ന സമയത്ത് തൻ്റെ സമീപ സ്ഥലങ്ങളിൽ പൂനൂർ പുഴയിൽ നിന്ന് വെള്ളം കയറുന്നതും പതിവായ സാഹചര്യത്തിലാണ് തോണി നിർമ്മിക്കാൻ റഫീക്ക് തീരുമാനിക്കുന്നത്. പന്തീർപാടം കുരുവട്ടൂർ റോഡിൽ പണ്ടാരപ്പറമ്പ് പ്രദേശത്ത് റോഡിൽ മഴക്കാലത്ത് വെള്ളം കയറി ഗതാഗതം മുടങ്ങുന്നത് പതിവാണ്. റഫീക്കിനെ തോണി നിർമാണത്തിൽ സഹായിക്കാൻസഹോദരൻ ശബീബ് റഹ്മാനും കൂടെയുണ്ട്. പ്ലൈവുഡ് കൊണ്ട് നിർമിച്ച തോണി ഇന്ന് പൂനൂർ പുഴയിൽ ഇറക്കി പരീക്ഷണം നടത്തി..അടിയന്തിര സഹചര്യങ്ങളിൽ തോണി മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടു പോവുന്നതിനു വേണ്ടി പ്രത്യേക ട്രോളിയും ഇതിന്റെ കൂടെ നിർമിച്ചിട്ടുണ്ട്..ഈ ട്രോളി ബൈക്കിൽ ഘടിപ്പിച്ചാൽ തോണി ലക്ഷ്യ സ്ഥാനത്ത് ബൈക്കിൽ എത്തിക്കാൻ സാധിക്കും എന്നുള്ളത് ഇതിന്റെ പ്രത്യേകതയാണ്.ചുരുങ്ങിയ ചെലവിൽ ഇത്തരം തോണികൾ നിർമിക്കാൻ സാധിക്കും എന്നാണ് ഇ നിർമ്മാണത്തിന് നേതൃത്വം കൊടുത്ത റഫീക്ക് പറയുന്നത്. താമരശ്ശേരി യിൽ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് കുടുംബ ക്കാരുടെയും നാട്ടുകാരുടെയും പൂർണ്ണ പിന്തുണയും ഉണ്ട്. പണ്ടാരപറമ്പത്ത് മുഹമ്മദിൻ്റെയും സൗദയുടെയും മക്കളാണ് റഫീക്കും,ശബീബും.

