വിജയവാഡ: ആന്ധ്ര പ്രദേശില്‍ കോവിഡ് കെയര്‍ സെന്ററില്‍ വന്‍ തീപിടിത്തം. ഏഴ് പേര് മരിച്ചു. 30 പേരെ ഇതിനകം രക്ഷപ്പെടുത്തി. വിജയവാഡയിലെ ഹോട്ടലിൽ ഇന്ന് രാവിലെയാണ് സംഭവം. കൂടുതൽ പേർ കെട്ടിടത്തിനുള്ളിലുണ്ടെന്നാണ് കരുതുന്നത്.
രക്ഷപ്പെടുത്തിയവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ ഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല

