മലപ്പുറം കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയിലെ സ്ത്രീ മരിച്ചു. മങ്കടയില്‍ നിപ ബാധിച്ച് മരിച്ച പെണ്‍കുട്ടിക്കൊപ്പം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന പരപ്പനങ്ങാടി സ്വദേശിയായ സ്ത്രീയാണ് ഇന്ന് മരിച്ചത്. മൃതദേഹം സംസ്‌കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമം ആരോഗ്യ വകുപ്പ് തടഞ്ഞു. പരിശോധന ഫലം വരുന്നതുവരെ മൃതദേഹം സംസ്‌കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പിന്റെ പ്രോട്ടോകോള്‍ പ്രകാരം ഇവര്‍ ഹൈ റിസ്‌ക്ക് സമ്പര്‍ക്ക പട്ടികയിലാണ്. ഇന്ന് ഉച്ചയോടെ ഇവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന സ്ത്രീ മരിച്ചു; പരിശോധന ഫലം വരുന്നതുവരെ മൃതദേഹം സംസ്‌കരിക്കരുതെന്ന് ആരോഗ്യ വകുപ്പ്

