വൈത്തിരി: താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. എട്ട് – ഒമ്പത് വളവുകള്‍ക്കിടയില്‍ വെച്ചാണ് തീപിടിച്ചത്. കാറില്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്. മലപ്പുറം സ്വദേശികളാണെന്നാണ് വിവരം. കാറില്‍നിന്നും തീ ഉയരുന്നത് കണ്ട് ഇവര്‍ ഇറങ്ങി ഓടുകയായിരുന്നു. കല്‍പറ്റയില്‍നിന്നും അഗ്‌നിശമന സേനയെത്തി തീ അണച്ചു.
താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഒഴിവായത് വന്‍ അപകടം

