നായാട്ടിനിടെ ആദിവാസി യുവാവ് അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു. ഇരുപതേക്കര്‍ കുടിയില്‍ മഹേന്ദ്രന്‍ എന്നയാളാണ് മരിച്ചത്. സംഭവം പുറത്തറിയാതിരിക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ മൃതദേഹം പോതമേട് വനത്തില്‍ കുഴിച്ചുമൂടുകയായിരുന്നു. സംഭവത്തില്‍ കുഞ്ചിത്തണ്ണി സ്വദേശികളായ പ്രതികള്‍ പൊലീസില്‍ കീഴടങ്ങി. പോതമേടിനും ഒറ്റമരത്തിനും ഇടയിലുള്ള വനമേഖലയില്‍നിന്നാണ് മഹേന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്.
ജൂണ്‍ 27-നാണ് മഹേന്ദ്രനെ കാണാതാകുന്നത്. മഹേന്ദ്രന്‍ ഉള്‍പ്പെടുന്ന സംഘം പോതമേട് മേഖലയിലേക്ക് നായാട്ടിനാണ് പോയത്. അവിടെവെച്ച് അബദ്ധത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്നവര്‍ മൃതദേഹം അവിടെത്തന്നെ കുഴിച്ചിട്ടു. മഹേന്ദ്രനെ കാണാതായതിന് പിന്നാലെ ബന്ധുക്കള്‍ രാജാക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ, പ്രതികളെന്ന് സംശയിക്കുന്ന കുഞ്ചിത്തണ്ണി സ്വദേശികള്‍ സ്റ്റേഷനില്‍ ഹാജരായി മൃതദേഹം കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തുകയായിരുന്നു. പൊലീസ് സംഘം മൃതദേഹം കുഴിച്ചിട്ട സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇവിടെയുണ്ടോ എന്നതില്‍ വ്യക്തതയില്ല. അടുത്ത മണിക്കൂറുകളില്‍ സ്ഥലത്തെ മണ്ണ് മാറ്റി പരിശോധന നടത്തും.