കോട്ടയത്ത് കൊലക്കേസ് പ്രതി ജയില്ചാടി.യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ച കേസിലെ അഞ്ചാംപ്രതി ബിനുമോനാണ് ജയിലില്നിന്ന് രക്ഷപ്പെട്ടത്. ശനിയാഴ്ച പുലര്ച്ചെയായിരുന്നു സംഭവം. ഇയാള്ക്കായി പോലീസ് വ്യാപകമായ തിരച്ചില് നടത്തിവരികയാണ്.ജയിൽ അടുക്കളയിൽ നിന്നും പലക വച്ചാണ് ഇയാൾ ചാടി രക്ഷപ്പെട്ടത്. പ്രധാന കവാടത്തിനോടുള്ള തൊട്ടാണ് അടുക്കള. മതിൽ ചാടി റോഡിലെത്തിയ ഇയാൾ ഇവിടെ നിന്നും കെകെ റോഡിലേക്ക് പോയെന്നാണ് പൊലീസിൻ്റെ അനുമാനം.
മറ്റു കേസുകളിലൊന്നും ഉള്പ്പെട്ടിട്ടില്ലാത്തതിനാലും ജയിലില് ശാന്തസ്വഭാവക്കാരനായതിനാലുമാണ് ഇയാള്ക്ക് ജയിലിലെ അടുക്കളയിൽ ജോളി നൽകിയിരുന്നത്.ജയിലില്നിന്ന് രക്ഷപ്പെട്ട പ്രതി നഗരംവിട്ട് പോയിട്ടുണ്ടാകില്ലെന്നാണ് പോലീസിന്റെ നിഗമനം.
അടുക്കളയിൽ നിന്നും പലക വെച്ച് പുറത്തുച്ചാടി;യുവാവിനെ പൊലീസ് സ്റ്റേഷനിൽ മുന്നിൽ കൊന്ന് തള്ളിയ കേസിലെ പ്രതി ജയിൽ ചാടി

