കാട്ടില്‍ കയറി വീഡിയോ ചിത്രീകരിച്ച വ്ളോഗര്‍ക്കെതിരെ കേസ് എടുത്ത് വനം വകുപ്പ്. വനിതാ വ്ളോഗര്‍ അമലാ അനുവിനെതിരെയാണ് കേസ് എടുത്തത്. കാട്ടില്‍ അതിക്രമിച്ച് കയറിയതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
അമ്പഴത്തറ റിവര്‍വ്വ് വനത്തിലാണ് അമല അനു വീഡിയോ ചിത്രീകരിക്കാന്‍ കയറിയത്. കാട്ടാനയുടെ ചിത്രങ്ങള്‍ ഹെലിക്യാം ഉപയോഗിച്ച് പകര്‍ത്തുകയും പിന്നീട് ഇതിന്റെ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വനം വകുപ്പ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്.
വീഡിയോ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷമാണ് വനം വകുപ്പ് നടപടി സ്വീകരിച്ചത്. കാടിനുള്ളില്‍ അതിക്രമിച്ച് കയറിയതിന് പുറമേ കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു, ഹെലിക്യാമില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി തുടങ്ങിയ കുറ്റങ്ങളും അമല അനുവിന് മേല്‍ ചുമത്തിയിട്ടുണ്ട്.