Kerala News

വയനാട്ടില്‍ നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച് മൂന്നുപേര്‍ മരിച്ചു

വയനാട് മുട്ടിൽ വാര്യാട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് മൂന്ന് മരണം.വയനാട് പുല്‍പ്പള്ളി സ്വദേശി അനന്തു, പാലക്കാട് സ്വദേശികളായ യദു, മിഥുന്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ ആറരയോടെയാണ് അപകടം ഉണ്ടായത്.,വാഹനത്തിലുണ്ടായിരുന്ന യാദവ്, ഷഫാസ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്.കല്പറ്റ ഭാഗത്തുനിന്നുവന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ആകെ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഇവരെല്ലാം പാലക്കാട് നെഹ്‌റു കോളേജിലെ വിദ്യാര്‍ഥികളാണെന്നാണ് വിവരം.വിനോദ സഞ്ചാരത്തിനായാണ് സംഘം വയനാട്ടിലെത്തിയത്. ബത്തേരിയിൽ നിന്ന് കൽപ്പറ്റയിലേക്കുള്ള യാത്രക്കിടെയാണ് കാർ മരത്തിലിടിച്ചത്. അപകടത്തിൽ വാഹനം പൂർണ്ണമായി തകർന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് വിദ്യാർത്ഥികളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!