News

കോഴിക്കോട് ജില്ലയിൽ ഇന്ന് 8 പേർക്ക് കോവിഡ്

കോഴിക്കോട്: ജില്ലയില്‍ ഇന്ന് (ജൂലൈ 09) എട്ടു കോവിഡ് പോസിറ്റീവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഒരാള്‍ രോഗമുക്തി നേടുകയും ചെയ്തു.

ഇന്ന് പോസിറ്റീവായവര്‍

1.) കല്ലായി സ്വദേശി (39)- ജൂലൈ 4ന് കുവൈത്തില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സ്രവം പരിശോധനക്കെടുത്തു. ഫറോക്ക് കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

2) കൊടുവളളി സ്വദേശി (33)- ജൂലൈ 4ന് റിയാദില്‍ നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സ്രവം പരിശോധനക്കെടുത്തു. ഫറോക്ക് കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് മാറ്റി.

3). മണിയൂര്‍ സ്വദേശി(61)- ജൂലൈ 7ന് വിജയവാഡയില്‍ നിന്നും ടൂറിസ്റ്റ് ബസ്സില്‍ പാലക്കാടെത്തി. തുടര്‍ന്ന് ടാക്സിയില്‍ വീട്ടിലെത്തി. അന്നുതന്നെ രോഗലക്ഷണങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കേളേജില്‍ അഡ്മിറ്റ് ചെയ്തു. സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

4) രാമനാട്ടുകര സ്വദേശി (38)- ജൂലൈ 1ന് സൗദിയില്‍നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് വിമാനത്താവളത്തിലെത്തി. അവിടെ നിന്നും ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂലായ് 4ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു. സ്രവം പരിശോധനയ്ക്ക് എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ.്
.
5) കല്ലായി സ്വദേശി (52)- ജൂണ്‍ 30ന് പ്രദേശത്തെ പോസിറ്റീവായ ഗര്‍ഭിണിയുടെ അമ്മാവന്‍ ഇവരുമായി സമ്പര്‍ക്കത്തിലായതിനാല്‍ ജൂലായ് 3ന് കല്ലായിയില്‍ നിന്ന് സ്രവ സാമ്പിള്‍ പരിശോധനക്കെടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് കോഴിക്കോട് എഫ്.എല്‍.ടി സി.യില്‍ ചികിത്സയിലാണ്.

6) ഏറാമല സ്വദേശി (44)- ജൂലൈ 5ന് ഖത്തറില്‍നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോട് വിമാനത്താവളത്തിലെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച് സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ.്

7) മൂടാടി സ്വദേശി (42)- ജൂണ്‍ 25ന് കുവൈത്തില്‍നിന്നും കോഴിക്കോട് വിമാനത്താവളത്തിലെത്തി. അവിടെനിന്നും ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 6ന് കോഴിക്കോട് മെഡിക്കല്‍ കേളേജിലെത്തിച്ച് സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ.്

8)നാദാപുരം സ്വദേശി(38)- ജൂലൈ 6ന് ബാഗ്ലൂരില്‍നിന്നും കാറില്‍ തലശ്ശേരിയിലെത്തി. തലശ്ശേരിയിലുളള സഹോദരിയുടെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂലൈ 7ന് തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തി സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് കോഴിക്കോട് എഫ്.എല്‍.ടി സി.യില്‍ ചികിത്സയിലാണ്.

ഇന്ന് രോഗമുക്തി നേടിയവര്‍

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കോവൂര്‍ സ്വദേശി (58)

ഇന്ന് 349 സ്രവ സാംപിള്‍ പരിശോധനക്കയച്ചു. ആകെ 16,552 സ്രവസാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 15,924 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 15,491 എണ്ണം നെഗറ്റീവ് ആണ്. പരിശോധനക്കയച്ച സാമ്പിളുകളില്‍ 628 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

ഇപ്പോള്‍ 150 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 41 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 98 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 8 പേര്‍ കണ്ണൂരിലും 2 പേര്‍ മലപ്പുറത്തും ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു തിരുവനന്തപുരം സ്വദേശിയും ഒരു തമിഴ്നാട് സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും ഒരു പത്തനംതിട്ട സ്വദേശിയും ഒരു കാസര്‍ഗോഡ് സ്വദേശിയും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും രണ്ട് തിരുവനന്തപുരം സ്വദേശികളും ഒരു എറണാകുളം സ്വദേശിയും ഒരു തൃശൂര്‍ സ്വദേശിയും ഒരു കൊല്ലം സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.

പുതുതായി 666 പേര്‍ കൂടി നിരീക്ഷണത്തില്‍

ഇന്ന് പുതുതായി വന്ന 666 പേരുള്‍പ്പെടെ ജില്ലയില്‍ 16772 പേര്‍ നിരീക്ഷണത്തിലുണ്ട്്. ജില്ലയില്‍ ഇതുവരെ 58,840 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്നവരില്‍ 44 പേരുള്‍പ്പെടെ 300 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 181 പേര്‍ മെഡിക്കല്‍ കോളേജിലും

119 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 7 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

ജില്ലയില്‍ ഇന്ന് വന്ന 250 പേര്‍ ഉള്‍പ്പെടെ ആകെ 11,103 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 401 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും 10,608 പേര്‍ വീടുകളിലും 94 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 87 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 11,106 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 5 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി 695 പേര്‍ക്ക് ഫോണിലൂടെ സേവനം നല്‍കി. ഇന്ന് ജില്ലയില്‍ 6,801 സന്നദ്ധസേന പ്രവര്‍ത്തകര്‍ 13,107 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

  

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!