ലോക്ഡൗണ്‍ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂട്ടിയ ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്ത സാഹചര്യത്തിൽ സ്റ്റേയ്ക്കെതിരെ അപ്പീലുമായി മുൻപോട്ട് പോകുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. കോടതി ഉത്തരവുകളിൽ അവ്യകതത ഉണ്ടെന്നും ബസ് ജീവനക്കാരെയും യാത്ര ചെയ്യുന്ന പൊതു ജനങ്ങളെയും സംരക്ഷിക്കുമെന്നും മാധ്യമപ്രവർത്തകരോടായി അദ്ദേഹം പറഞ്ഞു.
സ്വകാര്യ ബസ് ഉടമകളുടെ ഹര്‍ജിയിൽ വന്ന വിധിക്കെതിരെയാണ് അപ്പീലിന് പോവുക.
.
സ്വകാര്യ ബസ്സുകള്‍ക്കും കെഎസ്ആര്‍ടിസിക്കും അധിക നിരക്ക് ഈടാക്കാം എന്ന് ഇന്നാണ് കോടതി വിധി വന്നത്. ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കുന്നതുവരെ ഉയര്‍ന്ന നിരക്ക് തുടരാം എന്നായിരുന്നു വിധിയിൽ. സാമൂഹിക അകലം പാലിച്ചുകൊണ്ട് ബസ്സില്‍ യാത്രക്കാരെ കൊണ്ടുപോവണമെന്നും കോടതി നിര്‍ദേശിച്ചു. നിരക്ക് വര്‍ദ്ധന സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട് നാലാഴ്ചയ്ക്കകം ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റി സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
ബസ്സ് ചാർജ് വർധനവ് ഹൈക്കോടതി വിധിയ്ക്കെതിരെ അപ്പീൽ പോകുമെന്ന് സർക്കാർ

