മലപ്പുറത്ത് കൊവിഡ്രോഗി വീട്ടിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. വെട്ടം ആലിശ്ശേരി മണിയന്‍ പള്ളിയില്‍ അനി ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രിയോടെയാണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. മൃതദേഹം ഇന്ന് ഫയര്‍ഫോഴ്‌സ് പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഇയാൾ മാനസിക സമ്മർദം അനുഭവിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ
മുമ്പ് കൊച്ചിയില്‍ കൊവിഡ് ബാധിച്ച് യുവാവ് തൂങ്ങി മരിച്ചിരുന്നു. മുളവുകാട് സ്വദേശി വിജയനാണ് മരിച്ചത്. എറണാകുളം ഗോശ്രീ പാലത്തിന്റെ കൈവരിയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ പുഴയ്ക്ക് സമീപം എത്തിയവരാണ് കൈവരിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
വിജയന് പനി ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞതിനു പിന്നാലെ വിജയന്‍രെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല.