സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്കകൂടി കോവിഡ്. രണ്ടുപേരും വിദേശത്ത് നിന്ന് കഴിഞ്ഞ ദിവസം വന്നവരാണ്. ഒരാള്‍ കോഴിക്കോടും ഒരാള്‍ കൊച്ചിയിലും ചികിത്സയിലാണ്.
ഏഴാംതിയതി ദുബായില്‍നിന്ന് കോഴിക്കോട്ടെത്തിയ വിമാനത്തിലും അബുദാബിയില്‍നിന്ന് കോഴിക്കോട്ട് എത്തിയ വിമാനത്തിലും ഉണ്ടായിരുന്ന രണ്ടുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇടുക്കിയില്‍ ഒരാള്‍ക്ക് ഫലം നെഗറ്റീവായിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളവര്‍ 17 പേരായി. ഇന്ന് 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്,ഇതുവരെ സംസ്ഥാനത്ത് 505 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 23,930 പേര്‍ നിരീക്ഷണത്തിലുണ്ട്.

