Kerala kerala

സ്വര്‍ണവില പുതിയ റെക്കോര്‍ഡിലേക്ക്; ഇന്ന് മാത്രം രണ്ടാമത്തെ വര്‍ധന; പവന് 52,800 രൂപയായി

സ്വര്‍ണവില കുതിക്കുന്നു. ഇന്ന് രണ്ടു തവണയാണ് വിലയില്‍ വര്‍ധനവുണ്ടായത്. ഗ്രാമിന് 25 രൂപ കൂടി 6600 രൂപയും പവന് 200 രൂപ കൂടി 52800 രൂപയുമായി. രാവിലെ ഗ്രാമിന് 10 രൂപ കൂടി 6575രൂപയും പവന് 80 രൂപ കൂടി 52,600 രൂപയുമായിരുന്നു. ഇന്ന് മാത്രം പവന് 280 രൂപയാണ് കൂടിയത്. രാവിലെ സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ രാജ്യാന്തര സ്വര്‍ണവില 2343 ഡോളര്‍ ആയിരുന്നു. ഉച്ചയ്ക്കുശേഷം ഡോളര്‍ നിരക്ക് വര്‍ധിച്ച് 2354 ഡോളറിലേക്ക് എത്തിയിട്ടുണ്ട്.
രാജ്യാന്തര വിലയിലുണ്ടായ മാറ്റത്തെ ചൂടുപിടിച്ചാണ് കേരള വിപണിയിലും വിലവര്‍ധിച്ചത്. നിലവിലെ നിരക്ക് പ്രകാരം ഒരു പവന്‍ സ്വര്‍ണത്തിനു നികുതിയും പണിക്കൂലിയും അടക്കം 57000 രൂപയ്ക്ക് മുകളില്‍ നല്‍കണം. വരും ദിവസങ്ങളിലും സ്വര്‍ണവില കൂടുമെന്നാണ് വിപണി നല്‍കുന്ന സൂചന.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!