Local

‘എനിക്ക് സാറ്മാരോടൊപ്പം നിന്ന് ഒരു സെല്‍ഫി എടുക്കണം’; വൈറലായി വിനോദ് കോവൂരിന്റെ കുറിപ്പ്

കഴിഞ്ഞ ദിവസം ലോക്ഡൗണില്‍ നടന്‍ ശശി കലിംഗയുടെ വീട്ടില്‍ പോവുന്ന വഴി നടന്‍ വിനോദ് കോവൂര്‍ പോലീസുകാരെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് ശ്രദ്ദേയമാവുന്നു. കുന്ദമംഗലത്ത് വെച്ച് വെയിലത്ത് നമുക്കുവേണ്ടി കഷ്ടപ്പെടുന്ന പോലീസുകാരെ കണ്ടപ്പോള്‍ ഉണ്ടായ അനുഭവം ആണ് പോലീസുകാര്‍ക്ക് ആദരവര്‍പ്പിച്ച് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

കുറിപ്പിന്റെ പൂര്‍ണ രൂപം

കഴിഞ്ഞ ദിവസം ലോക് ഡൗണ്‍ കാലത്ത് ആദ്യമായ് പുറത്തിറങ്ങിയ ദിനം .ശശി കലിംഗ മരിച്ച ദിവസം പിലാശ്ശേരിയിലുള്ള വീട്ടില്‍ പോയി തിരിച്ച് വരുമ്പോള്‍ കുന്നമംഗലത്ത് എത്തിയപ്പോള്‍ കാറ് പോലീസ് തടഞ്ഞു. കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ യാത്രക്ക് അനുവാദം തന്നു .കാറ് മുമ്പോട്ട് എടുത്ത ഉടനെ ഞാന്‍ നിര്‍ത്തി പോലീസ്‌കാരുടെ അടുത്തേക്ക് നടന്ന് ചെന്നു. അവര്‍ ആകാംക്ഷയോടെ എന്നെ നോക്കി ഞാന്‍ പറഞ്ഞു എനിക്ക് സാറ്മാരോടൊപ്പം നിന്ന് ഒരു സെല്‍ഫി എടുക്കണം. അപ്പോള്‍ വലിയ സന്തോഷത്തോടെ അവര്‍ പറഞ്ഞു ഞങ്ങള്‍ക്ക് താങ്കളുടെ കൂടെയും ഫോട്ടോ എടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഈ സാഹചര്യത്തില്‍ എങ്ങനെന്ന് ചിന്തിച്ചിട്ടാ . മറിമായവും മറ്റ് പ്രോഗ്രാമുകളുമൊക്കെ ഞങ്ങള്‍ എല്ലാരും കാണാറുണ്ട് എന്നവര്‍ . എന്തായാലും ചെറിയ ഒരു അകലത്തില്‍ നിന്ന് നമുക്ക് ഒരു സെല്‍ഫിയെടുക്കാം .എല്ലാരും റെഡിയായ് ഫോട്ടോ എടുത്തു .ഞാന്‍ യാത്ര പറഞ്ഞപ്പോള്‍ അവര്‍ ചോദിച്ചു സാറ് ഈ ഫോട്ടോ FB യില്‍ ഇടുമോന്ന് . ചിരിച്ച് കൊണ്ട് ഞാന്‍ പറഞ്ഞു തീര്‍ച്ചയായും ഇടും ഒപ്പം നിങ്ങളുടെ സേവനത്തെ കുറിച്ച് എഴുതുകയും ചെയ്യും എന്ന്.
നമ്മള്‍ എല്ലാവരും വീട്ടില്‍ സുരക്ഷിതരായിരിക്കുമ്പോള്‍ രാപ്പകല്‍ ഇല്ലാതെ സ്വന്തം കുടുംബത്തെ മറന്ന് നമ്മുടെ സുരക്ഷക്ക് വേണ്ടി യത്‌നിക്കുന്നവരാണ് പോലീസ് കാര്‍. അവരെ നമ്മള്‍ അനുസരിക്കണം. നിയമം തെറ്റിക്കുന്നത് കൊണ്ടാണ് അവര്‍ നമ്മളെ അടിക്കുന്നതും നമ്മുടെ വണ്ടികള്‍ പിടിച്ച് വെക്കുന്നതും. അത് നമ്മള്‍ മനസിലാക്കണം. നമ്മളോര്‍ക്കണം ഈ പൊരി വെയിലത്തും ഒന്നിരിക്കാന്‍ പോലും പറ്റാതെ ,നേരത്തിന് ഭക്ഷണവും വെള്ളവും പോലും കിട്ടാതെ നമുക്ക് വേണ്ടി ,ഈ നാടിന് വേണ്ടി കഷ്ട്ടപ്പെടുന്നവരാണിവര്‍ . ആ കട്ടിയുള്ള കാക്കി കുപ്പായത്തിനുള്ളിലെ ചൂട് എന്തായിരിക്കണം എന്ന് നമ്മള്‍ ചിന്തിക്കണം. ഷൂസിനുള്ളിലെ വിങ്ങല്‍ നമ്മള്‍ ഓര്‍ക്കണം തൊപ്പിക്കുള്ളിലെ വിയര്‍പ്പും അസ്വസ്ഥതയും നമ്മള്‍ അറിയണം. കാലത്ത് ദേഹത്ത് അണിയുന്ന ഈ യൂണിഫോം എപ്പോഴാണ് ദേഹത്ത് നിന്ന് അഴിച്ച് വെക്കുന്നത് എന്നും നമ്മള്‍ ഓര്‍ക്കണം.നമുക്ക് പോലീസും ആരോഗ്യ വകുപ്പും പറയുന്ന കാര്യങ്ങള്‍ അനുസരിച്ച് കുടുംബത്തോടൊപ്പം വീട്ടില്‍ സുഖമായിരിക്കാം ,നേരത്തിന് ഭക്ഷണം കഴിക്കാം ,ടിവിയിലെ പരിപാടികള്‍ കണ്ട് സന്തോഷിക്കാം, കൂടുതല്‍ ഉഷ്ണം തോന്നുമ്പോള്‍ ഫാന്‍ ഇടാം ,ഏസിയിടാം. പോലീസുകാരും മനുഷ്യരാണ് ,അവര്‍ക്കും ഇതിനെല്ലാം ആഗ്രഹമുണ്ട്. പക്ഷെ അവരുടെ കര്‍മ്മം നമ്മളേയും നമ്മുടെ നാടിനേയും സംരക്ഷിക്കുക എന്നതാണ്. തിരിച്ചറിയണം നമ്മള്‍ ഓരോ കാക്കി കുപ്പായ കാരനേയും,
അനുസരിക്കണം നമ്മള്‍ ലോക് ഡൗണ്‍ കാലത്തെ നിയമങ്ങളെ .ഒപ്പം നമ്മുടെ പ്രാര്‍ത്ഥനയില്‍ അവരേയും ആരോഗ്യ വകുപ്പിലെ ഏവരേയും ഉള്‍പ്പെടുത്തുകയും വേണം.
ഈ കടുത്ത വേനലിലും നമ്മള്‍ക്ക് സുരക്ഷയൊരുക്കുന്ന ഓരോ പോലീസ് കാര്‍ക്കും ഒരു ബിഗ് സല്യൂട്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!