കുന്ദമംഗലം;കുന്ദമംഗലത്ത് ലോക്ഡൗണ്‍ ലംഘിച്ച് അനധികൃതമായി പുറത്തിറങ്ങുന്ന വാഹനങ്ങളെ പിടികൂടാന്‍ പോലീസ് പരിശോദന ശക്തമാക്കി. ബസ് സ്റ്റാന്റിന് മുന്‍പില്‍ ബാരിക്കേഡ് വെച്ച് റോഡ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടിക്കാനായി പുറത്തിറങ്ങേണ്ടവര്‍ കരുതേണ്ട സത്യവാങ്മൂലം പരിശോദിച്ച ശേഷമാണ് ആളുകളെ വിടുന്നത്. കടുത്ത വെയിലത്ത് പോലീസും മറ്റും ആത്മാര്‍ത്ഥമായി ജോലിചെയ്യുമ്പോള്‍ ഇവരെ ബുദ്ധിമുട്ടിലാക്കിക്കൊണ്ട് പലരും അനാവശ്യമായി പുറത്തിറങ്ങിയതോടെയാണ് പരിശോദന ശക്തമാക്കിയത്. ആരും സത്യവാങ്മൂലം തയ്യാറാക്കാന്‍ പോലും ശ്രമിക്കുന്നില്ല എന്നും വലിയ അലംഭാവമാണ് ഈ കാര്യത്തില്‍ ഇപ്പോഴും തുടരുന്നതെന്നും പോലീസ് പറഞ്ഞു.