കുന്ദമംഗലം: കുന്ദമംഗലം പ്രസ് ക്ലബ്ബിന്റെ മുപ്പതാം വാർഷികാഘോഷത്തോടനുബന്ധിച്ച് കുന്ദമംഗലത്തിന്റെ സമഗ്ര വികസന കാഴ്ചപ്പാടുകൾ എന്ന പൊതു ചർച്ച സംഘടിപ്പിച്ചു. ഐ.ഇ.സി.ടി.ഓഡിറ്റോറിയത്തിൽ നടന്ന ചർച്ച അഡ്വ.പി.ടി.എ.റഹീം എംഎൽ.എ ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ കുന്ദമംഗലം പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. പി.കെ.അബൂബക്കർ സ്വാഗതം പറയുകയും പി.കോയ വിഷയാവതരണം നടത്തുകയും ചെയ്തു. ശ്രീനിവാസൻ ചെറുകുളത്തൂർ ചർച്ച നിയന്ത്രിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അനിൽകുമാർ, കുന്ദമംഗലം എസ്.എച്ച്.ഒ. എസ്.ശ്രീകുമാർ , എം.എം.സുധീഷ്കുമാർ, ബാബു നെല്ലുളി, ഖാലിദ് കിളിമുണ്ട, ജനാർദ്ദനൻ കളരിക്കണ്ടി, പി.കെ.ബാപ്പു ഹാജി, ഒ.വേലായുധൻ, കെ.പി.വസന്തരാജ്, എൻ.ഷിയോലാൽ, ഒ.ഉസൈൻ, അഡ്വ.പി.ചാത്തുക്കുട്ടി, ഷമീനവെള്ളക്കാട്ട്, അൻവർസാദത്ത്, വിജയൻ കാരന്തൂർ, ഗോപാലകൃഷ്ണൻ ചൂലൂർ, ബൈജു, പി.പി.ഷിനിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ലാൽ കുന്ദമംഗലം പരിപാടിയിൽ നന്ദി പറഞ്ഞു.
‘കുന്ദമംഗലത്തിന്റെ സമഗ്ര വികസന കാഴ്ചപ്പാടുകൾ’:കുന്ദമംഗലം പ്രസ് ക്ലബ്ബിന്റെ മുപ്പതാം വാർഷികാഘോഷത്തോടനുബന്ധിച്ച് പൊതു ചർച്ച സംഘടിപ്പിച്ചു

