രാജ്യസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഘടകകക്ഷികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സ്ഥാനാര്‍ഥികളെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റിനെ സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ട്.രാജ്യസഭാ സീറ്റിനായി എല്‍ജെഡി, എന്‍സിപി, ജനതാദള്‍ എസ്, സിപിഐ തുടങ്ങിയ പാര്‍ട്ടികള്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എല്ലാവരുടേയും അവകാശവാദം പരിശോധിച്ച് എല്‍ഡിഎഫ് ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും കോടിയേരി വ്യക്തമാക്കി.
കൊലപാതക കേസില്‍ ശിക്ഷപ്പെട്ട പ്രതിയെ ഡിവൈഎഫ്‌ഐ മേഖലാ ഭാരവാഹി ആക്കിയ സംഭവത്തില്‍ ഡിവൈഎഫ്‌ഐ ഭാരവാഹിയാക്കിയത് ഡിവൈഎഫ്‌ഐ ആണ് പരിശോധിക്കേണ്ടത് ഞാന്‍ സിപിഎമ്മിന്റെ സെക്രട്ടറിയാണ്. അതൊരു സ്വതന്ത്ര സംഘടനയാണെന്നും കോടിയേരി പറഞ്ഞു.
പാര്‍ട്ടി കോണ്‍ഗ്രസിന്റെ പതാക ദിനം മാര്‍ച്ച് 29ന് ആചരിക്കും. പതാക ജാഥ വയലാറില്‍ നിന്ന് എം.സ്വരാജിന്റെ നേതൃത്വത്തിലാകും നടത്തുകയെന്നും കോടിയേരി പറഞ്ഞു.