കൊച്ചി: കേരളത്തില്‍ ചാവേറാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന കേസിലെ പ്രതി റിയാസ് അബൂബക്കറിന് 10 വര്‍ഷം കഠിന തടവ്. എറണാകുളം എന്‍.ഐ.എ കോടതിയുടേതാണ് വിധി.
ചാവേറാക്രമണം നടത്താന്‍ സ്ഫോടക വസ്തുക്കള്‍ ശേഖരിക്കുന്നതിനിടയില്‍ 2019ലാണ് റിയാസ് പിടിയിലാകുന്നത്. കേരളത്തില്‍ നിന്ന് അഫ്ഗാനില്‍ പോയി ഐഎസില്‍ ചേര്‍ന്ന അബ്ദുല്‍ റാഷിദ് അബ്ദുല്ലയുടെ നിര്‍ദേശ പ്രകാരമാണ് റിയാസ് ചാവേറാക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് എന്‍.ഐ.എ യുടെ കണ്ടെത്തല്‍.

