ഗതാഗത മേഖലയെ തകർക്കുന്ന കേന്ദ്ര ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി കുന്ദമംഗലത്ത് CITU നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മിശ്രിത ഇന്ധനം പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ സ്വാഭാവിക ഇന്ധനമായ പെടോളിനും ഡീസലിനും അഡീഷണൽ നികുതി ചുമത്തുമെന്ന് ബജറ്റിൽ നിർദ്ദേശിച്ചിരിക്കുന്നു. ഈ നിർദ്ദേശം നടപ്പിലാക്കുമ്പോൾ പെട്രോൾ ഡീസൽ വില കുതിച്ചുയരും ഇപ്പോൾ തന്നെ ഇന്ധന വില ഗതാഗതമേഖലക്ക് താങ്ങാൻ കഴിയാത്ത നിലയിലാണ്. നാമമാത്രമായി ഉപയോഗിക്കുന്ന മിശ്രിത ഇന്ധനം പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ മഹാഭൂരിപക്ഷം ഉപയോഗത്തിലുള്ള സ്വാഭാവിക ഇന്ധനത്തിന് നികുതി വർദ്ദിപ്പിക്കുന്നത് രാജ്യത്ത് വിലക്കയറ്റം രൂക്ഷമാക്കാൻ ഇടയാക്കുന്നതിനോടൊപ്പം ഗതാഗത മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ചെയ്യും. ഇതിനോടൊപ്പം ജനറൽ ഇൻഷുറൻസ് കമ്പനികളെ സ്വകാര്യ മേഖലക്ക് കൈമാറാനുള്ള നടപടിയും കൈകൊണ്ടുവരികയാണ്. ഇത് വഴി ഇൻഷുറൻസ് പ്രീമിയവും കുത്തനെ ഉയരും ഇതെല്ലാം ഇപ്പോൾ തന്നെ പ്രതിസന്ധിയിലകപ്പെട്ട ഗതാഗത മേഖലയെ തകർക്കുന്നതിനാൽ ഈ തീരുമാനം പിൻവലിക്കണമെന്നാവശ്യപെട്ട് നടത്തിയ സമരം ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ CITU കുന്ദമംഗലം ഏരിയാ പ്രസിഡണ്ട്
എം എം സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. സുന്ദരേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയാ കമ്മിറ്റി അംഗം ബാവ പുതുക്കുടി സ്വാഗതവും വനിതൻ നന്ദിയും രേഖപെടുത്തി