Kerala News

കളമശ്ശേരി കിന്‍ഫ്രക്ക് സമീപം വന്‍ തീപ്പിടിത്തം

കളമശ്ശേരി മെഡിക്കല്‍ കോളേജിന് സമീപത്തുള്ള ഗ്രീന്‍ ലീഫ്‌സ് എക്ട്രാക്ഷന്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയിൽ വൻ തീപ്പിടിത്തം . കമ്പനിയിലെ ഓയില്‍ ടാങ്കിനാണ് തീപിടിച്ചത്.

രാവിലെ ആറ് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. തീപിടുത്തം ആദ്യം ശ്രദ്ധിച്ച നാട്ടുകാരാണ് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചത്. കൊച്ചി നഗരത്തിലെ വിവിധ യൂണിറ്റുകള്‍ ചേര്‍ന്ന് തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഫയല്‍ യൂണിറ്റുകള്‍ എത്തിയെങ്കിലും തീ ആളിപ്പടരുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫയര്‍യൂണിറ്റുകള്‍ സ്ഥലത്തേക്ക് എത്തിച്ചേരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എങ്ങനെയാണ് തീ പിടിച്ചത് എന്നതിനേക്കുറിച്ച് പ്രാഥമിക നിഗമനത്തില്‍ എത്താന്‍ സാധിച്ചിട്ടില്ല. കിന്‍ഫ്ര വ്യാവസായിക പാര്‍ക്കിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായതിനാല്‍ ഇതിന് സമീപത്തും നിരവധി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!