Kerala News

ബ്രാഹ്മണരുടെ കാൽ കഴുകിച്ച് ഊട്ടുന്ന ചടങ്ങിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡി​ന്​ കീ​ഴി​ലു​ള്ള തൃപ്പൂണിത്തുറ പൂർണ്ണത്രയിശാ ക്ഷേത്രത്തിൽ നടത്തിയ ബ്രാഹ്മണരുടെ കാൽ കഴുകിച്ച് ഊട്ട് വഴിപാട് വിവാദമായതോടെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി.ജസ്റ്റിസ് അനിൽ, കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത് കുമാ‍ർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സ്വമേധയാ കേസെടുത്തത്.

പാപപരിഹാരത്തിനായെന്ന പേരിൽ നടത്തുന്ന വഴിപാടിൻറെ ചിലവ് 20000 രൂപയാണ്. പന്ത്രണ്ട് ബ്രാഹ്മണരെ ഇരുത്തി അവരുടെ കാൽ കഴുകുന്നതാണ് വഴിപാട്. സംഭവം വിവാദമായതോടെ ഇത്തരത്തിലുള്ള പ്രാകൃതമായ ആചാരങ്ങൾ ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

2019 മെയ്യിൽ പാലക്കാട്, ഒറ്റപ്പാലത്തെ കൂനംതുളളി മഹാവിഷ്ണുക്ഷേത്രത്തിലെ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ബ്രാഹ്മണരുടെ കാൽകഴുകി പൂജിക്കുന്ന ചടങ്ങ് വലിയ വിവാദമായിരുന്നു. പ്രാകൃതമായ ആചാരമാണെന്നും ബ്രാഹ്മണ മേധാവിത്വത്തിലേക്ക് സമൂഹത്തെ നയിക്കാനുളള നീക്കമാണിതെന്നും ആരോപിച്ച് ആചാരത്തിനെതിരെ പ്രതിഷേധം നടന്നിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!