Kerala News

ശബരി മല വിഷയം ; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് രാഷ്ട്രീയ പാർട്ടികളുടെ നീക്കമെന്ന് എൻഎസ്എസ്

ശബരിമല വിഷയത്തിൽ 3 മുന്നണികൾക്കുമെതിരെ എൻഎസ്എസ്. വിശ്വാസ സംരക്ഷണത്തിന്റെ പേരിൽ പുതിയ വാദങ്ങളുമായി രാഷ്ട്രീയ കക്ഷികൾ രംഗത്തെത്തിയത് കൗതുകകരമാണെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് രാഷ്ട്രീയ പാർട്ടികളുടെ നീക്കമെന്നും എൻ എസ് എസ് അറിയിച്ചു . കേന്ദ്രത്തിൽ ബിജെപിക്ക് നിയമ നിർമാണം നടത്തി പരിഹരിക്കാവുന്ന പ്രശ്നമായിരുന്നു. പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ യുഡിഎഫിന് നിയമ സഭയിൽ ബിൽ അവതരിപ്പിക്കാമായിരുന്നു. അധികാരത്തിലെത്തിയാല്‍ നിയമ നിര്‍മാണം എന്ന് പറയുന്നതില്‍ എന്ത് ആത്മാര്‍ഥതയാണുള്ളത്? എല്‍ഡിഎഫിനാകട്ടെ സത്യവാങ്മൂലം ഇപ്പോഴും തിരുത്തി നൽകാമെന്നും എൻഎസ്എസ് പ്രസ്താവനയിൽ വ്യക്തമാക്കി.

നിലവില്‍ സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്‍റെ പരിഗണനയിലാണ് ശബരിമല സ്ത്രീപ്രവേശനം. ഇപ്പോള്‍ മുന്നണികള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്നാണ് സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറയുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!