
രാജ്യദ്രോഹേകസിൽ ശശി തരൂർ എം.പിയുടെയും ആറു മാധ്യമപ്രവർത്തകരുടെയും അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. ഡൽഹി െപാലീസിനും ഉത്തർപ്രദേശ് പൊലീസിനും സുപ്രീംകോടതി നോട്ടീസ് അയക്കുകയും ചെയ്തു. രണ്ടാഴ്ചക്കകം മറുപടി നൽകാനാണ് നിർദേശം.
ജനുവരി 26ന് നടന്ന ട്രാക്ടര്‍ റാലിയില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ‘വ്യാജ വാര്‍ത്ത’ ട്വീറ്റ് ചെയ്ത് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് ശശി തരൂരിനെ കൂടാതെ മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേശായി, മൃണാൾ പാണ്ഡെ, സഫർ അഗാ, വിനോദ് കെ. ജോസ്, പരേശ് നാഥ്, ആനന്ദ് നായ് എന്നിവർക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയത്.

