നവീകരിച്ച കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം പിടിഎ റഹീം എംഎല്‍എ നിര്‍വ്വഹിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 35 ലക്ഷം രൂപ ചെലവിലാണ് പുതിയ സൗകര്യങ്ങളോടെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നവീകരണം നടത്തിയത്.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശബ്‌ന റഷീദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം ധനീഷ്‌ലാല്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെകെസി നൗഷാദ്, എംകെ മോഹന്‍ദാസ്, സിവി സംജിത്, ടി ചക്രായുധന്‍, ഒ സലീം, എപി ഭക്തോത്തമന്‍, കേളന്‍ നെല്ലിക്കോട് എന്നിവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനില്‍കുമാര്‍ സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ. വി അര്‍ച്ചന നന്ദിയും പറഞ്ഞു.