ഇടുക്കി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം. എസ്എഫ്‌ഐ അഞ്ചിടങ്ങളില്‍ കരിങ്കൊടി കാണിച്ചു. ഗവര്‍ണര്‍ ഇടുക്കിയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയിലെത്തിയപ്പോഴാണ് പ്രതിഷേധം. രാജ്ഭവന്‍ മാര്‍ച്ച് നടക്കുന്ന ഇന്ന് തന്നെ തൊടുപുഴയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയ്ക്ക് തീയതി നല്‍കിയ ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.
ഭൂപതിവ് നിയമഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതില്‍ പ്രതിഷേധിച്ചാണ് രാജ്ഭവന്‍ മാര്‍ച്ച്. കനത്ത പൊലീസ് സുരക്ഷയില്‍ എസ്എഫ്‌ഐ കരിങ്കൊടി കാണിക്കുകയും പ്രതിഷേധ ബാനര്‍ ഉയര്‍ത്തുകയും ചെയ്തു.