കുന്ദമംഗലം പാര്‍ട്ടി ഓഫീസ് റോഡില്‍ നിന്ന് സ്വര്‍ണ്ണാഭരണം വീണുകിട്ടി. ശിവഗിരി അമ്പാടി വീട്ടില്‍ ബാലഗോപലന്‍നായരുടെ മകന്‍ സുധീഷിനാണ് സ്വര്‍ണം വീണു കിട്ടിയത്. കുന്ദമംഗലം അങ്ങാടിയില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന സുധീഷിന് പാര്‍ട്ടി ഓഫീസ് റോഡില്‍ വെച്ചാണ് സ്വര്‍ണം കിട്ടിയത്. കുന്ദമംഗലം മാതൃകാ പോലീസ് സ്റ്റേഷനിലെ എസ് ഐ അനീഷ് പിയെ ഓട്ടോ ഡ്രൈവര്‍ സ്വര്‍ണം ഏല്‍പിച്ചു. കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ തെളിവ് സഹിതം വന്നാല്‍ സ്വര്‍ണം നല്‍കും.
വീണു കിട്ടിയ സ്വര്‍ണ്ണം കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചു; ഓട്ടോ ഡ്രൈവര്‍ മാതൃകയായി

