പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധത്തിനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്. ഭീകരവാദിയോട് എന്ന പോലെയാണ് പൊലീസ് രാഹുലിനോട് പെരുമാറിയതെന്നും വീട് മൊത്തം പൊലീസ് വളയുകയായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പോലീസ് രാവിലെ രാഹുലിന്റെ വീടിലെത്തി കതകിലും ജനലിലും പോലീസ് ഇടിച്ചുവെന്നും ആരോപണം. സെക്രട്ടേറിയറ്റ് മാര്‍ച്ച് അക്രമക്കേസില്‍ ഇന്ന് പുലര്‍ച്ചെയാണ് കന്റോണ്‍മെന്റ് പൊലീസ് അടൂരിലെ വീട്ടിലെത്തി രാഹുലിനെ അറസ്റ്റ് ചെയ്തത്. പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയിച്ചു.
‘രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് ഭീകരവാദിയെ പോലെ’, വ്യാപക പ്രതിഷേധത്തിനൊരുങ്ങി യൂത്ത് കോണ്‍ഗ്രസ്

