അടിമാലിയില്‍ മദ്യം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായസംഭവത്തില്‍ മദ്യത്തില്‍ കീടനാശിനിയുടെ അംശം കലര്‍ന്നിരുന്നുവെന്ന് കണ്ടെത്തൽ.. മദ്യത്തില്‍ കീടനാശിനി കലര്‍ത്തിയതോ കീടനാശിനി എടുത്ത പാത്രത്തില്‍ മദ്യം ഒഴിച്ച് കുടിച്ചതോ ആകാമെന്ന സംശത്തിലാണ് പൊലീസ്.വഴിയരികില്‍ നിന്ന് ലഭിച്ചെന്ന് പറയുന്ന മദ്യം സുധീഷ് കഴിച്ചിരുന്നില്ല. ഇയാള്‍ക്കാണ് മദ്യം ലഭിച്ചത്.
സുധീഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്. മദ്യം വഴിയരികില്‍വെച്ച് കിട്ടിയത് തന്നെയാണെന്നാണ് സുധീഷ് പറയുന്നത്. വഴിയരികില്‍ നിന്ന് ലഭിച്ച മദ്യം മറ്റ് പാത്രങ്ങളില്‍ ഒഴിച്ചിരിക്കാമെന്നും ഇതില്‍ കീടനാശിനി കലര്‍ന്നതാവാം ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നുമാണ് പോലീസ് കരുതുന്നത്.ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് മൂന്ന് പേരെയും കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി. ഒരാളുടെ നില ഗുരുതരമാണ്