National News

ഇന്ത്യയിൽ പ്രതിദിന രോ​ഗികളുടെ എണ്ണം ഒന്നരലക്ഷം കഴിഞ്ഞു; ഇരുപത്തിനാല് മണിക്കൂറിനിടെ 1,59,632 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു

രാജ്യത്ത് പ്രതിദിന കോവിഡ് രോ​ഗികളുടെ എണ്ണം ഒന്നരലക്ഷം കഴിഞ്ഞു. 24 മണിക്കൂറിനിടെ 1,59,632 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്.
നിലവിൽ 5,90,611 പേരാണ് കൊവിഡ് ബാധിതരായി രാജ്യത്തുള്ളത്. ദിനം പ്രതിയുള്ള പോസിറ്റിവിറ്റി നിരക്ക് 10.21ലേക്കെത്തി.

ഇതിനിടെ കൊവിഡ്-19 വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തമിഴ്നാട്ടിൽ വാരാന്ത്യ ലോക്ഡൗൺ. അവശ്യ സർവീസുകൾക്ക് മാത്രമാണ് സംസ്ഥാനത്ത് ഇന്ന് പ്രവർത്തിക്കാൻ അനുമതി ലഭിക്കുക. സർക്കാർ, ഇതര സ്ഥാപനങ്ങൾ, പൊതു​ഗതാ​ഗതം സംവിധാനങ്ങൾ എന്നിവയൊന്നും പ്രവർത്തിക്കില്ല. കഴിഞ്ഞ 24 മണിക്കൂറിൽ 10978 രോ​ഗികളാണ് തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്തത്. വാരന്ത്യ ലോക്ഡൗൺ ഏർപ്പെടുത്തി രോ​ഗ വ്യാപനം നിയന്ത്രിക്കാനാണ് ശ്രമം.

തമിഴ്നാട്ടിൽ ഇന്ന് ലോക്ക് ‍ഡൗൺ ആയതിനാൽ വാളയാർ അതിർത്തിയിൽ തമിഴ്നാട് പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
പ്രധാന പാത പൂർണമായും അടച്ചിട്ടുണ്ട്. അവശ്യ സർവീസുകൾ സർവ്വീസ് റോഡിലൂടെ കടത്തിവിടുകയാണ്.

ദില്ലിയിൽ പ്രധാന ആശുപത്രികളിലെ എഴുന്നൂറ്റി അമ്പതിൽ അധികം ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. എയിംസിൽ മാത്രം 350 ഡോക്റ്റർമാർ ഐസൊലേഷനിൽ ആണ്. മറ്റ് ആരോഗ്യ പ്രവർത്തകർക്കിടയിലും രോഗം പടരുകയാണ്.

കേരളത്തിലും കോവിഡ് പ്രതിദിന ബാധിതരുടെ എണ്ണത്തിൽ വർധനയുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. എന്നാൽ സമ്പൂർണ ലോക്ക് ഡൗൺ ഉണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

മരണ നിരക്കും ‌ കൂടിയിട്ടുണ്ട്’ ഒരു ദിവസത്തെ മരണം 327ലേക്കെത്തി. ആകെ മരണം നാല് ലക്ഷത്തിന് മുകളിലായി. 4,83,790 ആണ് ഇതുവരെയുള്ള ആകെ മരണ സംഖ്യ.

അതേസമയം കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ രാജ്യത്തിൻ്റെ നിലവിലെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരയോഗം വിളിച്ചു. . ആവശ്യ നടപടികൾ കൈക്കൊള്ളാൻ യോഗത്തിൽ നിർദ്ദേശം നൽകിയേക്കും. വൈകീട്ട് 4.30നാണ് യോഗം ചേരുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!