ജോസ്.കെ.മാണി രാജ്യസഭാംഗത്വം രാജിവെച്ചു. പാലാ സീറ്റില്‍ മത്സരിക്കുന്നതിനായാണ് രാജി. ഉപരാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറി.
യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലേക്ക് ചേക്കേറിയപ്പോള്‍ തന്നെ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ച് രാജിവെയ്്ക്കുമെന്ന് ജോസ്.കെ.മാണി പ്രഖ്യാപിച്ചിരുന്നു. രാജി ഉടന്‍ വേണ്ടെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു. രാജി വൈകുന്നതില്‍ യു.ഡി.എഫ് നേതാക്കള്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

