ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കളന്‍തോട് പാലക്കടവത്ത് റോഡ് പി.ടി.എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 5.12 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് കോണ്‍ഗ്രീറ്റ് ചെയ്ത് നവീകരിച്ചത്.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി.കെ അബ്ദുല്‍ ഹക്കീം മാസ്റ്റര്‍, പി പ്രവീണ്‍, ഡോ. പി.ടി സുല്‍ഫിക്കര്‍ എന്നിവര്‍ സംസാരിച്ചു.