കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് 14 വാര്‍ഡില്‍ സംഘടിപ്പിക്കുന്ന ‘സേവനമേള 2023’ ഞായറാഴ്ച രാവിലെ മുതല്‍ കുന്ദമംഗലം എയുപി സ്‌കൂളില്‍ നടക്കും. എം കെ രാഘവന്‍ എം പി സേവനമേള ഉദ്ഘാടനം ചെയ്യും. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങില്‍ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍ക്കുന്നുമ്മല്‍, കുന്ദമംഗലം വാര്‍ഡ് മെമ്പര്‍ പി കൗലത്ത് എന്നിവര്‍ പങ്കെടുക്കും.
ആധാര്‍ കാര്‍ഡ് പുതുക്കുവാനും എടുക്കുവാനും അവസരം, സൗജന്യ മെഡിക്കല്‍ ക്യാമ്പ്, ജനനത്തീയതി, മേല്‍വിലാസം, ഫോട്ടോ എന്നിവ മാറ്റല്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ മേളയില്‍ ലഭ്യമാക്കിയിട്ടുണ്ട്.

