അട്ടപ്പാടി മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടലിലും പന്തീരാങ്കാവിലെ യുഎപിഎ അറസ്റ്റിന്റെയും പശ്ചാത്തലത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐക്ക് പൊലീസ് നയങ്ങളെയെല്ലാം പിന്തുണയ്ക്കേണ്ട് ബാദ്ധ്യതയില്ലെന്നും പോലീസ് മാവോയിസ്റ്റുകളെപ്പോലെ ഉന്മൂലന സിദ്ധാന്തം നടപ്പിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് കൊണ്ടു വരുന്ന തെളിവുകള്‍ വിശ്വസിക്കാനാവില്ല. മോദിയുടെ ഭരണവും കേരളത്തിലെ ഭരണവും ഒരു പോലെയാകരുതെന്നും കാനം കൂട്ടിച്ചേര്‍ത്തു.
നേരത്തെ മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ക്ക് വെടിയുണ്ട അല്ല പരിഹാരം. അവരുടെ ആശയത്തോട് യോജിപ്പില്ലെന്ന നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.