മാവൂര്‍ ഗ്രാമപഞ്ചായത്തിലെ തെങ്ങിലക്കടവ് പൈപ്പ് ലൈന്‍ റോഡ് റിപ്പയര്‍ പ്രവൃത്തികള്‍ക്ക് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
ഗ്രാമപഞ്ചായത്തിന്റെയോ പൊതുമരാമത്ത് വകുപ്പിന്റെയോ കൈവശത്തിലുള്ള റോഡ് അല്ലാത്തതിനാല്‍ വളരെക്കാലം റിപ്പയര്‍ പ്രവൃത്തികള്‍ നടത്താന്‍ സാധിക്കാതെ കിടന്നിരുന്ന ഈ റോഡില്‍ ഇടക്കാലത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് കുറച്ചുഭാഗത്ത് റിപ്പയര്‍ പ്രവൃത്തികള്‍ നടത്തിയിരുന്നു. കേരള വാട്ടര്‍ അതോറിറ്റി കൈവശത്തിലുള്ള ഈ റോഡ് തകര്‍ന്നുകിടന്നതുമൂലം നാട്ടുകാര്‍ ഏറെ ക്ലേശം അനുഭവിച്ചിരുന്നു. സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുന്ന മുറക്ക് പ്രവൃത്തി ആരംഭിക്കുന്നതാണെന്നും എം.എല്‍.എ പറഞ്ഞു.