ന്യൂഡല്‍ഹി: ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെ ഉള്ളവരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയ
ഹൈക്കോടതി വിധിയില്‍ ഇടപെടണമെങ്കില്‍ സി ബി ഐ ശക്തമായ വസ്തുതകള്‍ നിരത്തണമെന്ന് സുപ്രീം കോടതി. ഇതോടെ ലാവലിന്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി 16 ലേക്ക് മാറ്റി.
കേസില്‍ വിചാരണ കോടതിയും, ഹൈക്കോടതിയും ചിലരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രണ്ട് കോടതികള്‍ ഒരേ വിധി പ്രസ്താവിച്ച സാഹചര്യത്തില്‍ തങ്ങളുടെ ഇടപെല്‍ ഉണ്ടാകണമെങ്കില്‍ ശക്തമായ വസ്തുതകള്‍ വേണമെന്ന് ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടി.
കേസിന്റെ വസ്തുതകള്‍ അടങ്ങിയ സമഗ്രമായ നോട്ട് സമര്‍പ്പിക്കാന്‍ സി ബി ഐ യ്ക്ക് കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു.