ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 78, 524 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു .971 പേര്‍ 24 മണിക്കൂറിനിടെ മരണപ്പെട്ടു. ഇതോടെ ഇതുവരെയായി 1,05,526 കോവിഡ് മരണങ്ങളാണ് രാജ്യത്തുണ്ടായിട്ടുള്ളത്.
നിലവില്‍ 9.02 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 58.27 ലക്ഷം പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് മഹാരാഷ്ട്ര, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലാണ്.
കേരളത്തില്‍ 10606 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പ്രതിദിന രോഗ നിരക്കില്‍ ഇത് സംസ്ഥാനത്തെ റെക്കോര്‍ഡാണ്.&