കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളിക്കെതിരെ സഹോദരന്‍ നോബി. ജോളിക്ക് പണത്തിനോട് ആര്‍ത്തിയായിരുന്നെന്നും ജോളിയെ ജയിലില്‍നിന്നു പുറത്തിറക്കാനോ കേസ് നടത്താനോ ശ്രമിക്കില്ലെന്ന് നോബി പറഞ്ഞു.
‘ജോളി പണം ആവശ്യപ്പെട്ട് എപ്പോഴും ബുദ്ധിമുട്ടിക്കും. ചിലപ്പോള്‍ പണം നല്‍കാറുമുണ്ട്. ജോളിയുടെ ധൂര്‍ത്തിനെ കുറിച്ച് അറിയുന്നതുകൊണ്ട് മക്കളുടെ അക്കൗണ്ടിലേക്കാണ് പണം ഇടാറുള്ളത്. രണ്ടാഴ്ച മുന്‍പും പണം വാങ്ങി. എത്ര പൈസ കിട്ടിയാലും മതിവരാത്ത സ്വഭാവമാണ് ജോളിക്ക്.” നോബി പറഞ്ഞു. സ്വത്ത് തട്ടിയെടുക്കാനുണ്ടാക്കിയ വ്യാജ ഒസ്യത്തിനെ കുറിച്ചും നോബി പ്രതികരിച്ചു. ഒസ്യത്ത് വ്യാജമാണെന്നു മുന്‍പും തോന്നിയിട്ടുണ്ടെന്ന് നോബി പറഞ്ഞു. െ